ജയ്‌പ്പൂര്‍ : അടിയന്തിര ഘട്ടങ്ങളില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ ഉദ്ദേശിച്ചുളള രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിംങ്ങ് എയര്‍ സ്‌ട്രിപ്പ് ഉത്‌ഘാടനം ചെയ്‌തു. മാന്ത്രിമാരായ രാജ്‌നാഥ്‌സിങ്ങ് ,നിധിന്‍ ഗഡ്‌കരി, എന്നിവരെ വഹിച്ചുകൊണ്ടുളള വിമാനം പരീക്ഷണ ലാന്‍ഡിംഗ് നടത്തിക്കൊണ്ടായിരുന്നു എയര്‍ സ്‌ട്രിപ്പിന്റെ ഉദ്‌ഘാടനം.
രാജസ്ഥാനിലെ ബര്‍മറിലെ ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുളള നാഷണല്‍ ഹൈവേയില്‍ മൂന്നുകിലേമീറ്റര്‍ നീളത്തിലാണ് എയര്‍ സ്‌ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഹൈവേ അതോരിറ്റിയും വ്യോമ സേനയും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 765 കോടി രൂപയാണ് പദ്ധതിക്കുളള ചെലവ്. ലഖ്‌നൗ -ആഗ്ര എക്‌സ്‌പ്രസ് ഹൈവേ ഉള്‍പ്പെട 12 നാഷണല്‍ ഹൈവേകള്‍ ഇത്തരത്തില്‍ എയര്‍ സ്‌ട്രിപ്പ് നിര്‍മ്മിക്കാന്‍ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.

