കാശിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളില്‍ പള്ളി: ആര്‍ക്കിയോളജി വകുപ്പിന്റെ ഉദ്ഖനന പദ്ധതി തടഞ്ഞ് ഹൈക്കോടതി

ലഖ്നൗ: കാശി വിശ്വനാഥക്ഷേത്രത്തോടു ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മോസ്‌ക് പഴയ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കു മുകളിലാണ് നിര്‍മ്മിച്ചതെന്ന പരാതിയില്‍ ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യ ആരംഭിച്ച ഉദ്ഖനനപദ്ധതി അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.കാശിയിലെ പുരാതനമായ വിശ്വേശ്വരക്ഷേത്രം നശിപ്പിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണു മോസ്‌ക് നിര്‍മിച്ചതെന്നാരോപിച്ച് 1991-ല്‍ ചില നഗരവാസികള്‍ കോടതിയെ സമീപിച്ചിരുന്നു. അതിനോടനുബന്ധിച്ച് ഒരു അഭിഭാഷകന്‍ 2019ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു സര്‍േവ നടത്താന്‍ വാരാണസി കോടതി ഉത്തരവിട്ടത്. 1991-ലെ കേസിനെ ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റിയിരുന്നു. എന്നിട്ടും തൊട്ടടുത്തമാസം വാരാണസി കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടതാണു ഹൈക്കോടതിയെ ചൊടിപ്പിച്ചത്. കീഴ്ക്കോടതി ഇക്കാര്യത്തില്‍ നീതിന്യായമര്യാദ പാലിച്ചില്ലെന്നു സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു.മോസ്‌ക്കിന്റെ ഉത്പത്തി സംബന്ധിച്ച സര്‍വേയ്ക്കായി ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട രണ്ട് അംഗങ്ങളുള്‍പ്പെടെയുള്ള അഞ്ചംഗവിദഗ്ധസമിതി രൂപീകരിക്കാനായിരുന്നു വാരാണസി കോടതിയുടെ ഉത്തരവ്. ഇതു ചോദ്യംചെയ്ത് വഖഫ് ബോര്‍ഡും ഗ്യാന്‍വാപി മോസ്‌ക് ട്രസ്റ്റുമാണു െഹെക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →