തിരുവനന്തപുരം : 2021 ഒക്ടോബര്‍ നാലു മതല്‍ സംസ്ഥാനത്തെ കോളേജുകള്‍ തുറക്കുമ്പോള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടത്തുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. അവസാന വര്‍ഷവിദ്യാര്‍ത്ഥികളില്‍ പകുതി വീതം പേര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.
എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും ആരംഭിക്കും. കോവിഡ്‌മൂലം ക്ലാസുകളില്‍ പങ്കെടുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. സ്ഥാപനങ്ങളില്‍ അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കുമായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തും. കോവിഡ് നെഗറ്റീവായവര്‍ക്ക് കോളേജില്‍ വരാം.മൂന്നുമാസത്തിനുശേഷം വാക്‌സിനെടുത്താല്‍ മതി.
കോളേജുകള്‍ തുറക്കുമ്പോള്‍ പ്രാക്ടിക്കല്‍ ക്ലാസുകല്‍ നടത്താനും ലൈബ്രറി ഉപയോഗിക്കാനും സാധിക്കും. ലാബുകള്‍ ഏറെനാളുകള്‍ അടഞ്ഞുകിടന്നാല്‍ ഉപകരണങ്ങള്‍ കേടാകും. വെര്‍ച്വല്‍ ലാബുകള്‍ കോവിഡ് കാലത്ത് എഞ്ചിനീയറിംഗ് കോളേജുകളില്‍ ഉപയോഗിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യം ഒരുക്കുും. 2021 സെപ്‌തംബര്‍ 10 വെളളിയാഴ്‌ച രാവിലെ 10ന് ഓണ്‍ലൈനായി പ്രിന്‍സിപ്പല്‍മാരുടെ യോഗം ചേരും. കോളേജുകളില്‍ പാലിക്കേണ്ട കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച ചര്‍ച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു.