പത്തനംതിട്ട: ലോക സാക്ഷരതാ ദിനം: സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ലോക സാക്ഷരതാ ദിനാചരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിപാടിയും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി.രാജപ്പന്‍ സാക്ഷരതാ ദിന സന്ദേശം നല്‍കി. പത്തനംതിട്ട മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ മുഖ്യപ്രഭാഷണം നടത്തി. 

പത്തനംതിട്ട മുന്‍സിപ്പാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എസ്.ഷമീര്‍, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, സംസ്ഥാന വിവിധ പ്രോജക്ടുകളുടെ ചുമതലയുള്ള നിര്‍മ്മല റേയ്‌ച്ചേല്‍ ജോയ്, അസി. കോ-ഓര്‍സിനേറ്റര്‍ വൈ. സജീന, സാക്ഷരതാ സമിതി അംഗം അഫ്‌സല്‍ ആനപ്പാറ, ഓഫീസ് സ്റ്റാഫുകളായ സുമാ സത്യന്‍, റഷീദ്, ജില്ലയിലെ പ്രേരക്മാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ എല്ലാ തുടര്‍/ വികസന വിദ്യാ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തുകയും മുതിര്‍ന്ന പഠിതാക്കളെ ആദരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്ന വാരാചരണത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഗത്ഭര്‍ നയിക്കുന്ന പ്രഭാഷണ പരമ്പര വൈകിട്ട് ഏഴിന് ജില്ലാ സാക്ഷരതാ മിഷന്റെ ഫെയ്സ് ബുക്ക് പേജില്‍ ലൈവായി നടത്തും. 

ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് അങ്കണത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പതാക ഉയര്‍ത്തിയതോടുകൂടി വാരാചരണ പരിപാടിക്കള്‍ക്ക് തുടക്കം കുറിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →