എറണാകുളം: കൊച്ചി മെട്രോ: ജനമനസ്സറിയാന്‍ സര്‍വ്വേ

എറണാകുളം: കൊച്ചി മെട്രോയിലേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ മനസ്സറിയുന്നതിനുള്ള സര്‍വ്വേയ്ക്ക് തുടക്കമായി. മൂന്നുദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വേ ഗൂഗിള്‍ ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിലും ഫേസ് ബുക്ക് പേജിലും സര്‍വ്വേയുടെ ലിങ്ക് ലഭിക്കും.

 മെട്രോയാത്രക്കാര്‍ക്കും അല്ലാത്തവര്‍ക്കും സര്‍വേയില്‍ പങ്കെടുക്കാം. വ്യക്തിഗതവിവരങ്ങള്‍ കൂടാതെ, കൊച്ചി മെട്രോയില്‍നിന്ന് സാധാരണക്കാര്‍ പ്രതീക്ഷിക്കുന്ന നിരവധി കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ കൃത്യമായി വിശകലനം ചെയ്ത് അതനുസരിച്ച സൗകര്യങ്ങളും മറ്റും മെട്രോ സ്റ്റേഷനുകളിലും കോച്ചുകളിലും ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

നവംബര്‍ ആദ്യത്തോടെ മെട്രോ യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്റ്റര്‍ ലോക്നാഥ്  ബെഹ്റ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →