നിപ; മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് നെഗറ്റീവായത്.

265 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോ​ഗലക്ഷണമുള്ളവരാണ്.
4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് വിവരശേഖരണം നടത്തി.
44 പേർക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി 08/09/21 ബുധനാഴ്ച വൈകിട്ട് അറിയിച്ചു.

Share
അഭിപ്രായം എഴുതാം