കാബൂള്‍: താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ യു.എസ് ഭീകരപട്ടികയിലെ സിറാജുദ്ദീന്‍ ഹഖാനിയും. അഫ്ഗാന്‍ ആഭ്യന്തരമന്ത്രി പദവിയാണ് ഇയാള്‍ വഹിക്കുക.ആഗോളഭീകരനായി കണക്കാക്കപ്പെടുന്ന സിറാജുദ്ദീന്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്കു യു.എസ്. 50 ലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ താലിബാന്റെയും അല്‍ക്വയ്ദയുടെയും തണലിലാണു സിറാജുദ്ദീന്‍ കഴിഞ്ഞിരുന്നത്.സോവിയറ്റ് യൂണിയനെതിരേ പോരാടിയ യുദ്ധപ്രഭു ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് 2008ല്‍ കാബൂളിലെ ഒരു ഹോട്ടലില്‍ യു.എസ്. പൗരനുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ സൂത്രധാരനാണിയാള്‍. അതേവര്‍ഷം അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്കുനേരേ നടന്ന വധശ്രമത്തിന്റെ ആസൂത്രകനായ സിറാജുദ്ദീനാണു യു.എസ്. സഖ്യേസനയ്ക്കു നേരേ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചിരുന്നത്.