കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്

ന്യൂഡൽഹി: കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് ആര്‍.എസ്.എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. സംഘടന 08/09/21 ബുധനാഴ്ച ഡൽഹി ജന്തർ മന്തറിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും. പുതിയ കാര്‍ഷിക നിയമങ്ങളും താങ്ങുവിലയും സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കേന്ദ്രം നല്‍കിയ ഉറപ്പ് നടപ്പിലാക്കാത്തതിനാലാണ് ബി.കെ.എസ് പ്രതിഷേധത്തിലേക്ക് കടക്കുന്നത് എന്നാണ് റിപ്പോർട്ട്.

എന്നാൽ, ഭാരതീയ കിസാൻ സംഘിനെ വിശ്വസിക്കാനാകില്ലെന്നാണ് സംയുക്ത കിസാൻ മോർച്ച നേതാക്കളുടെ പ്രതികരണം.

അതേസമയം, കർണാലിൽ കർഷകരും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ച പരാജയപ്പെട്ടു. ഇതോടെ, മിനി സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്ന് കർഷകർ വ്യക്തമാക്കി. മാർച്ച് നടത്തരുതെന്ന് കർഷകരോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →