തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ ട്രയിൻ തട്ടി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ജയിംസ് ഒറാൻ (39), ഗണേഷ് ഒറാൻ (26) എന്നിവരാണ് മരിച്ചത്.കുളത്തൂർ ചിത്തിര നഗറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ 07/09/21 ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഫോണിൽ സംസാരിക്കുന്നതിനിടയിൽ ട്രയിൻ തട്ടിയതാകാം എന്നാണ് നിഗമനം. മൃതദേഹങ്ങൾ മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

