ഉപതിരെഞ്ഞെടുപ്പ്: ഭബാനിപൂരില്‍‍ ആളെ നിര്‍ത്തി കാശ് കളയരുതെന്ന് ബിജെപിയോട് തൃണമൂല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി ഭബാനിപൂരില്‍ നടക്കുന്ന ഉപതിരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി കാശ് കളയരുതെന്ന് ബിജെപിയോട് തൃണമൂല്‍ നേതാവ് മദന്‍ മിത്ര. ഈ തിരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഏകപക്ഷീയമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി മമതയെ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജങ്കിപൂരില്‍ നിന്ന് ജാക്കിര്‍ ഹുസൈനും സംസേര്‍ഗഞ്ചില്‍ അമീറുല്‍ ഇസ്ലാമും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചു. പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 തിനാണ് വോട്ടെടുപ്പ് നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →