യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട് പ്രന്‍സിപ്പാള്‍: പോക്‌സോ ചുമത്തി കേസെടുത്തു

ഭോപ്പാല്‍: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടികളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ മച്ചാല്‍പുരിലാണ് സംഭവം. രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രാധേശ്യാം മാളവ്യക്കെതിരെയാണ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിപോലീസ് കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂണിഫോം തയ്ച്ചു കിട്ടാത്തതിനാലാണ് ധരിക്കാത്തതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല. പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി ആണ്‍കുട്ടികളെ നശിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളോട് ദേഷ്യപ്പെട്ട് വസ്ത്രം അഴിക്കാന്‍ പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം