മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്താതെ ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘം

കണ്ണൂർ: ചന്ദനാക്കാമ്പാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി. കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും ആക്ഷേപമുണ്ട്.

അരനൂറ്റാണ്ടായി പശുവിനെ പോറ്റി കുടുംബം മുന്നോട്ടുകൊണ്ടുപോകുന്ന ജോസഫേട്ടൻ പോലും തൻറെ ക്ഷീരോൽപാദക സഹകരണ സംഘത്തിനെതിരെ വലിയ പരാതികളാണ് ഉള്ളത്. അറുപത് കഴിഞ്ഞപ്പോൾ കിട്ടേണ്ട പെൻഷൻ, സംഘം പ്രസിഡൻറും സെക്രട്ടറിയും ചേർന്ന് ഏഴ് കൊല്ലം വൈകിപ്പിച്ചു. ഉത്സവ ബത്തയും തട്ടിയെടുത്തു ഇദ്ദേഹം പറയുന്നു.

സഹകരണ സംഘത്തിൽ മുപ്പത് കൊല്ലമായി ഓഡിറ്റ് നടത്തിയിട്ടേ ഇല്ല. വ്യാപക ക്രമക്കേട് നടക്കുന്നതു കൊണ്ടാണ് നിലവിലെ ഭരണ സമിതിയും ഓഡിറ്റ് നടത്താതെന്ന് മുൻ അഡ്മിനിസ്ട്രേറ്റ‍ർ സമ്മതിക്കുന്നു. ആരോപണങ്ങൾ എല്ലാ കെട്ടിചമച്ചതെന്നാണ് സഹകരണ സംഘം സെക്രട്ടറി കുസുമത്തിന്റെ വിശദീകരണം.

Share
അഭിപ്രായം എഴുതാം