ന്യൂഡൽഹി: ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല 06/09/2021 തിങ്കളാഴ്ച മുതൽ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകൾ തുറക്കുക. ക്യാമ്പസിലെ ഡോക്ടർ ബിആർ അംബേദ്കർ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്.
ഈ വർഷാവസാനത്തിൽ പ്രബന്ധം സമർപ്പിക്കേണ്ട പിഎച്ച്ഡി വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാണ് ആദ്യം തുറക്കുക. വിദ്യാർത്ഥികൾ കുറഞ്ഞത് 72 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്ത കൊവിഡ് ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. കണ്ടയിന്മെൻ്റ് സോണിൽ താമസിക്കുന്ന അധ്യാപകർക്കോ വിദ്യാർത്ഥികൾക്കോ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവാദമില്ല. മാസ്ക് നിർബന്ധമാണ്.