പത്തനംതിട്ട: 50 വയസിന് മുകളില്‍ പ്രായമുളളതും വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തതും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തതുമായ അശരണരായ വിധവകളെ സംരക്ഷിക്കുന്നതിനു 2021-22 സാമ്പത്തിക വര്‍ഷത്തേക്കു പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. മുന്‍ വര്‍ഷം ധനസഹായം ലഭിച്ചവരും ആനുകൂല്യം തുടര്‍ന്ന് ലഭ്യമാകുന്നതിനായി വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. പൊതുജന പദ്ധതികള്‍ – അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുളള പേജ് തുറന്നു വരും. അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് അപേക്ഷിക്കണം. ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍: 0468 2966649.