ഇനി 2.5 ലക്ഷത്തിനു മുകളിലുള്ള പി.എഫ് വിഹിതത്തിനു നികുതി നല്‍കണം

ന്യൂഡല്‍ഹി: പ്രതിവര്‍ഷം 2.5 ലക്ഷത്തിനു മുകളില്‍ പ്രോവിഡന്റ് ഫണ്ട് നിക്ഷേപം നടത്തുന്ന തൊഴിലാളികളില്‍നിന്നു നികുതി ഈടാക്കുന്നതിന്റെ ഭാഗമായി പി.എഫ്. അക്കൗണ്ടുകള്‍ രണ്ടായി വിഭജിക്കാനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്(സി.ബി.ഡി.ടി.) പുറപ്പെടുവിച്ചിരുന്നു. നിലവിലുള്ള എല്ലാ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.)അക്കൗണ്ടുകളും നികുതിബാധകം, അല്ലാത്തത് എന്നായി തരംതിരിക്കും. 2021 മാര്‍ച്ച് 31ന് ഉള്ള ക്ലോസിങ് അക്കൗണ്ടുകളായിരിക്കും നികുതിബാധകമല്ലാത്ത അക്കൗണ്ടുകള്‍. ഇതുസംബന്ധിച്ച ചട്ടങ്ങള്‍ ധനമന്ത്രാലയം ഓഗസ്റ്റ് 31ന് പുറപ്പെടുവിക്കുകയും ആദായനികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. അടുത്ത സാമ്പത്തികവര്‍ഷം, അതായത് 2022 ഏപ്രില്‍ ഒന്നുമുതല്‍ ഈ മാറ്റങ്ങള്‍ നിലവില്‍വരുമെന്നാണു സൂചന. വര്‍ഷം 2.5 ലക്ഷത്തില്‍കൂടുതല്‍ പി.എഫ്. നിക്ഷേപം നടത്തുന്ന തൊഴിലാളികളില്‍നിന്ന് നികുതി ഈടാക്കുന്നതിനായി ആദായനികുതി ചട്ടങ്ങളില്‍ 9ഡി എന്നൊരു വകുപ്പ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →