ദില്ലി: കേരളത്തിലെ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ.
കേരളത്തിലെ കൊവിഡ് സാഹചര്യം നിരീക്ഷിച്ചുകൊണ്ടാണ് കോടതി പരീക്ഷകള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. കേരളത്തിലെ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ തുടരുകയാണെന്നും ഒക്ടോബറോടെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.
സെപ്റ്റംബർ ആറിനാണ് പരീക്ഷകള്‍ തുടങ്ങാനിരുന്നത്.