അഴീക്കൽ മത്സ്യബന്ധന ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൊല്ലം: കൊല്ലം അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മത്സബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ 02/09/21 വ്യാഴാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്.

ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ, സുനിൽ ദത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 16 പേര്‍ ബോട്ടിലുണ്ടായിരുന്നു. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

അതേസമയം, രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന്റെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പോലീസിന്റെ പ്രതികരണം ലഭിച്ചില്ല. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളിയുടേതാണ് പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →