അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംലനായകിലെ ടൈറ്റിൽ സോങ് വീഡിയോ പുറത്തുവന്നു. ഈ ചിത്രത്തിലെ നായകനായ പവൻ കല്യാൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തന്നെയാണ് ഈ ചിത്രത്തിനും നൽകിയിരിക്കുന്നത്.
നായകനായ പവൻ കല്യാണിന്റെ ജന്മദിനത്തിലാണ് ചിത്രത്തിലെ ടൈറ്റിൽ ഗാനം നിർമ്മാതാക്കൾ പുറത്തിറക്കിയത്. രാമജോഗ ശാസ്ത്രിയുടെ വരികൾക്ക് സംഗീതം പകർന്നത് തമൻ എസ് ആണ്. ശ്രീകൃഷ്ണ, പൃഥ്വി ചന്ദ്ര, റാം മിരിയാള എന്നിവരാണ് ഈ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്.
