പേവിഷബാധയേറ്റ്‌ പശുക്കള്‍ ചത്തു. നാട്ടുകാര്‍ ഭീതിയില്‍

പാലക്കാട്‌ : പാലക്കാട്‌ മണ്ണൂരില്‍ പേവിഷബാധയേറ്റ രണ്ട്‌ പശുക്കള്‍ ചത്തു. പേവിഷബാധയുളള നായ്‌ക്കളുടെ കടിയേറ്റതാണ്‌ നായ്‌ക്കള്‍ക്ക്‌ രോഗം വരാന്‍ കാരണമായതെന്നാണ്‌ മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തല്‍. മണ്ണൂര്‍ വടക്കേക്കര ഒട്ടയംകാട്‌ കാളിദാസന്‍, മുളകുപറമ്പില്‍ രാമസ്വാമി എന്നിവരുടെ പശുക്കള്‍ക്കാണ്‌ പേയിളകിയത്‌.

പേയിളകിയ പശുക്കള്‍ അക്രമാസക്തരായി.പേയിളകിയ പശുക്കളെ രണ്ട്‌ കയറില്‍ കെട്ടിയിരുന്നെങ്കിലും കാളിദാസന്റെ പശുു തൊഴുത്ത്‌ മുഴുവന്‍ കതര്‍ത്തു. രോഗലക്ഷണങ്ങള്‍ കണ്ടതിന്റെ രണ്ടാം ദിവസംതന്നെ പശുക്കള്‍ ചത്തു. പേയിളകിയ പശുക്കളുടെ പാല്‍ ചൂടാക്കാതെ കുഠിച്ചാല്‍ വൈറസുകള്‍ മനുഷ്യശരീരത്തിലേക്കും എത്താന്‍ സാദ്യതയുണ്ട്‌. തെരുവ്‌ നായ ശല്യം ഈ മേഖലയില്‍ അതിരൂക്ഷമാണ്‌. വളര്‍ത്തുമൃഗങ്ങളില്‍പോലും പേവിഷബാധയേറ്റതോടെ നാട്ടുകാര്‍ ഭീതിയിലാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →