തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചു: മന്ത്രി ഡോ: ആർ. ബിന്ദു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങൾ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്, തൃപ്പൂണിത്തുറ ഗവ. കോളേജ്, എസ്.എൻ.ജി.എസ്.കോളേജ് പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം വിദൂരവിദ്യാഭ്യാസത്തിലൂടെ പ്രദാനം ചെയ്യാനാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →