സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; എട്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്; പരിക്കേറ്റവരില്‍ ഇന്ത്യക്കാരുമെന്ന് സൂചന

റിയാദ്: സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ രൂപീകരിച്ച സഖ്യസേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അബഹ വിമാനത്താവളത്തിന് നേരെ നടക്കുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. പ്രാഥമിക വിവരമനുസരിച്ച് എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സിവിലിയന്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് സൂചന. വിമാനത്താവളത്തിലെത്തുന്ന പൗരന്മാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിമാനസര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചതാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →