ദോഹ : അഫ്‌ഗാന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് താവളമാകരുതെന്ന കര്‍ശന മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വച്ചുനടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഖത്തറിലെ ഇന്ത്യന്‍ അംബാസിജര്‍ ദീപക് മിത്തലും ദോഹയിലെ താലിബാന്റെ പ്രതിനിധി ഷേര്‍മുഹമ്മദ് അബ്ബാസുമായി ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ വച്ചുനടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യയുടെ നിര്‍ദ്ദേശം.
അഫ്‌ഗാനില്‍ നിന്നുളള ഇന്ത്യാക്കാരുടെ മടങ്ങിവരവ് ,സുരക്ഷ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നതായി വിദേശ മന്ത്രാലയം അറിയിച്ചു. താലിബാന്‍റെ ആവശ്യപ്രകാരമാണ് ചര്‍ച്ച നടന്നതെന്ന് മന്താലയം വ്യക്തമാക്കി. താലിബാന്‍ അഫ്‌ഗാന്‍ പിടിച്ചെടുത്ത ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്.
ഇപ്പോഴും അഫ്‌ഗാനില്‍ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം ഇന്ത്യാക്കാരുടെ മടങ്ങി വരവ് ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അഫ്‌ഗാനിലെ ന്യൂന പക്ഷമായ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഇന്ത്യയിലേക്കുവരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിന് അനുമതി നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതെല്ലാം അനുകൂലമായി പരിഗണിക്കുമെന്ന് താലിബാന്‍ പ്രതിനിധി വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

