തിരുവനന്തപുരം: അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം അനുവദിക്കുന്നതിനു വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 50 വയസിനു മേല്‍ പ്രായമുളളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട അങ്കണവാടി, ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.