കൊല്ലം : മദ്യ ലഹരിയിലായിരുന്ന ആളിനെ വീട്ടുമുറ്റത്ത് കിടത്തിയ ആളിനെ ചോദ്യം ചെയ്‌ത ഗൃഹനാഥനെയും വീട്ടമ്മയെയും ആക്രമിച്ചയാള്‍ കൊട്ടിയം പോലീസിന്റെ പിടിയിലായി. തഴുതല മൈലാപ്പൂര്‍ എകെഎംഎച്ച്‌എസ് ന് സമീപം പുന്നവിള വീട്ടില്‍ ഷാനവാസാണ് (46, കപ്യാര്‍) അറസ്റ്റിലായത്. 2021 ആഗസ്റ്റ് 15ന് വൈകിട്ട് 7 മണിക്കാണ് കേസിനാസ്‌പദമായ സംഭവം .മദ്യപിച്ചയാളെ വീട്ടുവാതില്‍ക്കല്‍ കിടത്തിയത് ചോദ്യം ചെയ്‌ത ഗൃഹനാഥന്‍ നജിമുദ്ദിനെയും ഹൃഹ നാഥയെയും ഷാനവാസ് തളളിമറിച്ചിടുകയും ആക്രമിക്കുകയും ചെയ്‌തു. വീടിന്റെ ജനല്‍ ഗ്ലാസുകളും ഇയാള്‍ അടിച്ചുതകര്‍ത്തു.
ഒളിവിലായിരുന്ന ഷാനവാസ് 2021 ആഗ്‌സറ്റ് 30ന് രാവിലെ പാലത്തറ ജംഗ്‌ഷന് സമീപം പോലീസിനെ കണ്ട് ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കൊട്ടിയം സിഐ എംസി ജിംസ്റ്റല്‍ ,എസ്‌ഐമാരായ സുജിത് ജി നായര്‍,വി.പി പ്രവീണ്‍ ,ഡി.ഗിരീശന്‍, ജോയി, സിപിഒമാരായ വിഷ്‌ണു, അമല്‍ പ്രസാദ്, ജിത്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.