ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,941 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 350 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം 14 ലക്ഷത്തിനടുത്ത് പരിശോധനകൾ മാത്രമാണ് നടന്നത്. പ്രതിവാര ശരാശരി പരിശോധനകളുടെ ശരാശരി 17 ലക്ഷമായിരിക്കെ ആണ് ഇത്. കേരളത്തിൽ 30/08/2021 തിങ്കളാഴ്ച 19,622 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 132 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 3,741 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
സജീവ കേസുകളിൽ ചെറിയ കുറവ് രേഖപ്പെടുത്തി, 3,70,640 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അതേസമയം ആകെ മരണപ്പെട്ടവരുടെ എണ്ണം 4,38,560 ആയി. ഇതുവരെ 3,19,59,680 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 64,05,28,644 ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.