ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ കേരളം സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : ജനവാസ കേന്ദ്രങ്ങളില്‍ നിന്ന്‌ 200 മീറ്റര്‍ അകലെ മാത്രമേ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്ന ദേശീയ ഹരിത ട്രൈബൂണല്‍ ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. 50 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച്‌ സംസ്ഥാനം ഇറക്കിയ ചട്ടം ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. സ്വേധയാ എടുത്ത കേസില്‍ ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കാതെ ഇറക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്‌ റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീം കോടതി കഴിഞ്ഞദിവസം സ്‌റ്റേ ചെയ്‌തിരുന്നു.

1957 ലെ മൈന്‍സ്‌ ആന്റ് മിനറല്‍സ്‌ ഡെവല്‌പ്പ്‌മെന്റ് ആന്റ് റെഗുലേഷന്‍ നിയമത്തെ ആധാരമാക്കി ജനവാസ കേന്ദ്രങ്ങളില്‍ 50മീറ്റര്‍മാറി പാറഖനനം നത്താമെന്ന ചട്ടം നിലില്‍ക്കുമെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേരളം അപ്പീല്‍ നല്‍കിയത്‌ 200 മീറ്റര്‍ ദൂര പരിധി നിശ്ചയിച്ചാല്‍ കേരളത്തിന്‌ ആവശ്യമായ പാറക്കല്ല്‌ ലഭിക്കില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ വ്യക്തമാക്കുന്നുണ്ട്‌.

നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ്‌ സ്‌പോടക വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ഖനനം നടത്തുന്ന കരിങ്കല്‍ ക്വാറികള്‍ ജനവാസ കേന്ദ്രങ്ങളില്‍ന്‌ 200 മീറ്റര്‍ മാറിയേ പ്രവര്‍ത്തിക്കാവൂഎന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്‌. . ജനവാസ മേഖലയില്‍ സ്‌പോടനം ഇല്ലാതെയുളള ഖനനത്തിന്‌ 100 മീറ്റര്‍ ദൂരം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →