ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം ; പരസ്യ വിമർനവുമായി ഉമ്മൻചാണ്ടിയും

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തിയതോടെയാണ് പാര്‍ട്ടിയിലെ അതൃപ്തി രൂക്ഷമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തി.

അഭിപ്രായം തുറന്നുപറയുന്നവര്‍ക്കെതിരെ വിശദീകരണം പോലും കേള്‍ക്കാന്‍‌ അവസരം കൊടുക്കാതെ നടപടിയെടുക്കുന്ന സംഭവത്തെയും ഉമ്മന്‍ചാണ്ടി അപലപിച്ചു. ജനാധിപത്യപരമായ രീതിയില്‍ നടപടി എടുക്കുന്നതിന് മുമ്പ് തന്നെ വിശദീകരണം ചോദിക്കേണ്ട മര്യാദ ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി 29/08/21 ഞായറാഴ്ച പറഞ്ഞു. ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടക്കാതെ അത് നടത്തിയെന്ന കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ച കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →