കേരള സര്‍വകാലാശാല ചട്ടങ്ങളില്‍ ഭേദഗതി

തിരുവനന്തപുരം : ചട്ടവിരുദ്ധമായി നല്‍കിയ ബിരുദ സര്‍ചട്ടിഫിക്കറ്റുകള്‍ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കേറ്റിന്‌ അധികാരം നല്‍കിക്കൊണ്ട്‌ കേരള സര്‍വകലാശാല ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. സെനറ്റിന്റെ പ്രത്യേക യോഗം ചേര്‍ന്നാണ്‌ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചത്‌. സട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ വീണ്ടു പരീക്ഷയെഴുതാന്‍ അവസരം നല്‍കും . നിലവിലെ ചട്ടങ്ങള്‍ പ്രകാരം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റിന്റെയും സെനറ്റിന്റെയും അംഗീകാരത്തോടെ ഗവര്‍ണര്‍ക്കു മാത്രമാണ്‌ അധികാരമുളളത്‌. ചട്ടഭേദഗതിക്ക്‌ പ്രഥമിക അംഗീകാരമാണ്‌ സെനറ്റ് നല്‍കിയത്‌. ഭേദഗതി വരുന്നതോടെ ബിരുദം തിരിച്ചെടുക്കാന്‍ ഗവര്‍ണറുടെ അുമതി വേണ്ടാതാവും.

ക്രമക്കേട്‌ കണ്ടെത്തിയാലോ, തെറ്റ്‌ പറ്റിയെന്ന്‌ ബോധ്യമായാലോ സിന്‍ഡിക്കേറ്റിന്‌ തീരുമാനമെടുക്കാം. ഭേതഗതി പാസാക്കാന്‍ 2020 സെപ്‌തംബര്‍ 14ന്‌ സെനറ്റ്‌ വീണ്ടും യോഗം ചേരും. ചാര്‍സലറായ ഗവര്‍ണര്‍ അംഗീകാരം നല്‍കിയാലേ ഭേദഗതി പ്രാബല്യത്തില്‍ വരു.

സ്ഥലംമാരിപ്പോയ ഡെപ്യൂട്ടി രജിസ്‌ട്രാറുടെ പാസ്‌വേഡ്‌ ഉപയോഗിച്ച്‌ 2019ല്‍ കമ്പ്യൂട്ടറില്‍ മാര്‍ക്കു തിരുത്തി വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന്‌ സെനറ്റിന്റെ പ്രത്യേക യോഗം വിളിച്ചത്‌. 2016-19 വര്‍ഷത്തെ ബിഎസ്‌ സി വിദ്യാര്‍ത്ഥികളുടെ 800 ഓളം മാര്‍ക്കുകളിലാണ്‌ തിരുത്തല്‍ വരുത്തിയത്‌. ഇതില്‍ 23 പേര്‍ക്ക്‌ ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നു. ഇവരില്‍ ചിലര്‍ സംസ്ഥാനത്തും ചിലര്‍ വിദേശത്തും ജോലി നേടിയിട്ടുണ്ട്‌. അനധികൃതമായി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സര്‍വകലാശാല തിരിച്ചെടുക്കാത്തതില്‍ സെനറ്റ്‌ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വ്യാജമായോ പിഴവുകാരണമോ നല്‍കുന്ന ബിരുദം റദ്ദാക്കാന്‍ നിലവില്‍ ചട്ടമുണ്ട്. .

അനധികൃതമായി ലഭിച്ച ബിരുദത്തിന്‌ സാധൂകരണം ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിക്കാതിരുന്ന സര്‍വകലാശാലയുടെ നടപടി സഹായകരമാവുമെന്ന്‌ സെനറ്റംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭേദഗതിക്ക് മു ന്‍കാല പ്രാബല്യമുണ്ടാവില്ലെന്നും ഭാവിയിലേക്കാണ്‌ നിയമ നിര്‍മാണമെന്നും ആണ്‌ സര്‍വകലാശാലയുടെ നിലപാട്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →