സാമാജികര്‍ക്കെതിരേയുള്ള കേസുകള്‍: അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരേയുള്ള കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ അന്വേഷണ ഏജന്‍ജികളെ വിമര്‍ശിച്ച് സുപ്രീം കോടതി.നിയമനിര്‍മ്മാതാക്കളുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്ന വാളായി ഇത്തരം കേസുകള്‍ നീണ്ടുപോകരുത്. അനിശ്ചിതമായി തുടരുന്ന കേസുകളില്‍ നയരൂപീകരണം ഉണ്ടാകണം-കോടതി പറഞ്ഞു.നിയമനിര്‍മ്മാതാക്കള്‍ക്കെതിരേ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തിലാക്കാന്‍ കേസുകളുടെ നടപ്പു മുന്‍ഗണനാക്രമം മറികടക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തില്‍ അന്വേഷണ ഏജന്‍ജികള്‍ നേരിടുന്ന അപര്യാപ്തതകള്‍ അംഗീകരിച്ച കോടതി, കേസന്വേഷണത്തില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വരുത്തുന്ന കാലതാമസത്തെ വിമര്‍ശിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →