ഇടുക്കി : സിപിഐ മുഖപത്രമായ ജനയുഗത്തെ വിമര്‍ശിച്ച് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്. ശ്രീനാരായണ ജയന്തിയുമായി ബന്ധ്പ്പെട്ട് പത്രം ആദ്യപേജില്‍ ഒരു ചിത്രം മാത്രമാണ് നല്‍കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മറ്റുപത്രങ്ങള്‍ ഗുരുവിനെക്കുറിച്ച അവരുടെ കാഴ്ചപ്പാടുകള്‍ ഉള്‍പ്പടെ പ്രസിദ്ധീകരിച്ചപ്പോഴാണ് ജനയുഗത്തിന്റെ നടപടി. ശ്രീനാരായണ ഗുരുജയന്തിയുടെ പ്രാധാന്യം കണക്കിലെടുത്ത് ജനയുഗത്തിന്റെ ഭാഗത്തുനിന്ന് യാതൊരു സമീപനവും ഉണ്ടായില്ലെന്നും ഗുരുവിനെക്കുറിച്ചറിയാത്ത മാനേജ്മെന്റും എഡിറ്റോറിയല്‍ ബോര്‍ഡും ജനയുഗത്തിന് ഭൂഷണമല്ലെന്നുമായിരുന്നു അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചത്. പത്രത്തിന്റെ സമീപനം ഗുരുനിന്ദയാണെന്നും അദ്ദേഹം ആരോപിച്ചു.

