അഫ്ഗാനിൽ നിന്നുള്ള സൈനിക പിൻമാറ്റം; അമേരിക്കൻ നിലപാട് , ജി 7 രാജ്യങ്ങളുടെ നിർണായക യോഗം 24/08/2021 ചൊവ്വാഴ്ച

കാബൂള്‍: അഫ്ഗാനിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ദീർഘിപ്പിക്കുമോ എന്ന് 24/08/2021 ചൊവ്വാഴ്ച അറിയാം. നർണ്ണായക തീരുമാനം പ്രസിഡന്റ്ജോ ബൈഡൻ ഉടൻ എടുക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 24 മണിക്കൂറിനകം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അമേരിക്ക പറയുന്നത്. അഫ്ഗാനിൽ നിന്നുള്ള പിന്മാറ്റ തീയ്യതി ദീർഘിപ്പിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡൻ വ്യക്തമാക്കിയിരുന്നു.

Read Also: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

ജി ഏഴ് രാജ്യങ്ങളുടെ യോഗം 24/08/2021 ചൊവ്വാഴ്ച ചേരാനിരിക്കെയാണ് അമേരിക്ക തീരുമാനം പുനർപരിശോധിക്കുന്നത്. ബ്രിട്ടണും കാനഡയും നേരത്തെ തന്നെ പിന്മാറ്റം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

Read Also: സൈനിക പിന്‍മാറ്റം നീളരുത്: യുഎസിന് മുന്നറിയിപ്പുമായി താലിബാന്‍

31/08/2021 നുള്ളിൽ പിന്മാറ്റം പൂർത്തിയാകില്ലെന്നും തീയ്യതി നീട്ടണമെന്നും ചില അമേരിക്കൻ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ പിന്മാറ്റം നീട്ടാനുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് താലിബാൻ വ്യക്തമാക്കി. 31 നകം പിൻവാങ്ങണമെന്ന് താലിബാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →