സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നീളുന്നു

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം വീണ്ടും അനിശ്ചിതത്വത്തിലായി.

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും 01/09/2021 ബുധനാഴ്ച ഒമ്പതുമുതലുള്ള ക്ലാസുകൾ ആരംഭിക്കുകയാണ്. കർണാടകത്തിൽ 23/08/2021 തിങ്കളാഴ്ച സ്കൂൾ തുറന്നു.

കേരളത്തിൽ സർവകലാശാലകളും ക്ലാസുകൾ തുടങ്ങിയിട്ടില്ല. പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. പ്ലസ് വൺ പരീക്ഷ 06/09/2021 തിങ്കളാഴ്ച മുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓൺലൈനായി മാതൃകാപരീക്ഷയും നടത്തും. ഒന്നിടവിട്ട ദിവസങ്ങളിലോ ഒന്നിടവിട്ട ആഴ്ചകളിലോ പകുതികുട്ടികളെ വീതമെങ്കിലും സ്കൂളുകളിൽ എത്തിക്കേണ്ടത് അവരുടെ മാനസികവികസനത്തിന് അനിവാര്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →