സാമ്പത്തിക ക്രമക്കേട്: തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ മുന്‍മന്ത്രി അറസ്റ്റില്‍

ബങ്കുറ: 10 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ശ്യാമപ്രസാദ് മുഖര്‍ജി അറസ്റ്റില്‍. നേരത്തേ, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായിരുന്ന ഇദ്ദേഹം ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് നിയമസഭയിലെത്തിയത്. 2020 ല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്നപ്പോള്‍ ഇ-ടെന്‍ഡറിങുമായി ബന്ധപ്പെട്ട പദ്ധതിയില്‍ ശ്യാമപ്രസാദ് സാമ്പത്തിക ക്രമക്കേട് നടത്തി. ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ ബി.ജെ.പി നേതാവിന് കഴിഞ്ഞില്ല. തുടര്‍ന്നാണ്, ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ബങ്കുറ എസ്.പി ധൃതിമാന്‍ സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പാണ് മുഖര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തുള്ളതാണെന്നുമാണ് ബി.ജെ.പിയുടെ ബിഷ്ണുപൂര്‍ ജില്ല പ്രസിഡന്റ് സുജിത് അഗസ്തിയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →