ഹിമാചലില്‍ അത്യാധുനിക സ്‌പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ നിര്‍മിക്കുമെന്ന് കേന്ദ്രം

ധരംശാല: ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ ഭൂമി അനുവദിക്കുകയാണെങ്കില്‍ ധരംശാലയ്ക്ക് സമീപം അത്യാധുനിക സ്‌പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഹിമാചലില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കൂടിയാണ് മന്ത്രി. സംസ്ഥാനത്തെ ഓരോ ജില്ലയേയും ലോക നിലവാരത്തില്‍ സ്‌പോര്‍ട്സ് ഹബ്ബാക്കിമാറ്റുന്നതിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. സമീപഭാവിയില്‍ കൂടുതല്‍ കായിക മത്സരങ്ങള്‍ സംസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം