കാബൂൾ വിമാനത്താവളത്തില്‍ വെടിവയ്പ്; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാബൂൾ: കാബൂൾ വിമാനത്താവളത്തില്‍ വെടിവയ്പ്. 23/08/21 തിങ്കളാഴ്ച രാവിലെയുണ്ടായ വെടിവയ്പിൽ അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൌരന്മാരെ തിരിച്ചുകൊണ്ടുവരുന്ന സയമാണിത്. കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍. സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അഞ്ഞൂറോളം ഇന്ത്യക്കാർ ഇനിയും നാട്ടിലേക്ക് വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →