റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ

August 23, 2021 - 10:26 am

ബ്രിട്ടൻ: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. അഫ്​ഗാൻ പ്രശ്നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ നടക്കും.

ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രംഗത്തെത്തി. അമേരിക്ക, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, ബ്രിട്ടൻ എന്നിവരാണ് ജി-7 രാജ്യങ്ങളിൽ ഉൾപ്പെടുന്നത്.

അഫ്​ഗാനിസ്താൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പര്തസിന്ധിയിലാണ്. അഫ്​ഗാൻ വിടാൻ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തിൽ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങൾ അഫ്​ഗാൻ അഭയാർത്ഥികളെ സ്വീകരിക്കാൻ രം​ഗത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *