കൊച്ചി-ലണ്ടൻ എയർ ഇന്ത്യ വിമാനം റദ്ദാക്കി

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്നും 22/08/2021 ഞായറാഴ്ച ഉച്ചക്ക് 1.30 ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി-ലണ്ടൻ എയർ ഇന്ത്യയുടെ ആദ്യ സർവീസ് റദ്ദാക്കി. വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന 160 തിലേറെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എയർ ഇന്ത്യയുടെ മുംബൈയിൽ നിന്നുള്ള സംഘം എത്തി പരിശോധന നടത്തി.

ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാരായ കുട്ടികളും രോഗികളും പ്രായമായവരും അടക്കമുള്ളവർ ബുദ്ധിമുട്ടിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →