ന്യൂഡല്‍ഹി: 12-18 പ്രായക്കാര്‍ക്കും സുരക്ഷിതമാണെന്ന് അവകാശപ്പെടുന്ന, തദ്ദേശനിര്‍മിതമായ കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപേയാഗാനുമതി.
ലോകത്താദ്യത്തെ ഡി.എന്‍.എ. പ്ലാസ്മിഡ് കോവിഡ് വാക്സിനെന്ന പ്രത്യേകതയുമായാണ് അഹമ്മദാബാദിലെ കാഡില ഹെല്‍ത്ത്കെയര്‍ (െസെഡസ് കാഡില) വികസിപ്പിച്ചെടുത്ത ‘െസെകോവ്-ഡി’യുടെ വരവ്. മറ്റ് കോവിഡ് വാക്സിനുകളില്‍നിന്നു വ്യത്യസ്തമായി മൂന്ന് ഡോസായാണ് ഇതു സ്വീകരിേക്കണ്ടത്. അംഗീകരിക്കപ്പെട്ടാല്‍, ഇന്‍ട്രാ-ഡെര്‍മല്‍ (ത്വക്കിനും പേശിക്കും മധ്യേ) രീതിയില്‍, സൂചികൂടാതെ പ്രയോഗിക്കുന്ന കോവിഡ് വാക്സിനാകും ഇത്.
നിലവില്‍ ഉപയോഗിക്കുന്ന വാക്സിനുകള്‍ മാംസപേശിയിലാണു (ഇന്‍ട്രാ-മസ്‌കുലാര്‍) പ്രയോഗിക്കുന്നത്.ഹൈദരാബാദിലെ ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ കോവിഡ് വാക്സിന്‍. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗെനെസേഷന്റെ വിദഗ്ധസമിതിയാണു െസെകോവ്-ഡി വാക്സിന് അടിയന്തര ഉപയോഗാനുമതി ശിപാര്‍ശ നല്‍കിയത്. രണ്ട് ഡോസ് ഉപയോഗക്രമം സംബന്ധിച്ച അധികവിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍മാതാക്കളായ െസെഡസ് കാഡിലയോടു നിര്‍േദശിച്ചിട്ടുണ്ട്.

