തമിഴ്നാട്ടില്‍ കൂടുതൽ ഇളവുകൾ

ചെന്നൈ: തമിഴ്നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്റ്റ് 23/08/2021 തിങ്കളാഴ്ച മുതൽ 50% ആളുകളെ പ്രവേശിപ്പിച്ച് തിയറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ 21/08/2021 ശനിയാഴ്ച ചേർന്ന യോഗം അനുമതി നൽകി. ബീച്ചുകളില്‍ സന്ദർശകർക്ക് പ്രവേശനം നല്‍കും. മൃഗശാലകളും പാർക്കുകളും സന്ദർശകർക്കായി തുറക്കാനും തീരുമാനമായി. എല്ലാ കോളേജുകളും 01/09/2021 ബുധനാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചു.

ഈ ഇളവുകൾ സഹിതം തമിഴ്നാട്ടിൽ ലോക്ഡൗൺ 06/09/2021 തിങ്കളാഴ്ച വരെ നീട്ടി.

സ്കൂളുകൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആന്ധ്രാപ്രദേശിൽനിന്നും കർണാടകയിൽനിന്നുമുള്ള ബസ് സർവീസുകൾക്കും അനുമതി നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →