എറണാകുളം: ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ സമയം രാത്രി 11 വരെയാക്കുന്നു. മുൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെയും ഇവിടെ വാക്സിൻ ലഭ്യമാകും.
ഓണാഘോഷവും ആളുകളുടെ കുടിച്ചേരലും കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ വാക്സിനേഷൻ നടപടി വേഗത്തിലാക്കാനാണ് സ്വകാര്യ ആശുപത്രികളുമായി ചേർന്ന് ഈ നടപടി എന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.
സർക്കാർ കേന്ദ്രങ്ങൾക്ക് ഒപ്പം സ്വകാര്യ ആശുപത്രികളിലെ വാക്സിൻ സൗകര്യവും ഉപയോഗിച്ച് പരമാവധി ആളുകൾക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രി മേധാവികളുടെ യോഗം വിളിച്ചു ചേർത്ത് പ്രത്യേക കർമ പരിപാടിക്ക് രൂപം നൽകി,
ഇപ്പോൾ 3.85 ലക്ഷം ഡോസ് കോവിഷീൽഡും, 5919 ഡോസ് കോവാക്സീനും, 359 ഡോസ് സ്പുട്നിക് വാക്സിനും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ലഭ്യമാണ്.
സ്വകാര്യ ആശുപത്രകൾ രാത്രി 11 മണി വരെ വാക്സിനേഷന് സൗകര്യം നൽകും. മൻകുട്ടി രജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഇവിടങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കാം. പകൽ സമയങ്ങളിൽ വിവിധ ജോലികളിൽ വ്യാപൃതരായവർക്കും രാത്രി 11 മണിവരെയുള്ള സമയം ഗുണകരമാകും. പദ്ധതിയിൽ പങ്കാളികളാക്കുന്ന വിവിധ ആശുപത്രികൾ തങ്ങളുടെ കൈവശമുള്ള വാക്സിനുകളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കും.
ആളുകൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ വാക്സിൻ എടുക്കാനായി മൊബെൽ യൂണിറ്റ് സജ്ജമാക്കാനും പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാനും ജില്ലാ കളക്ടർ വിളിച്ചു ചേർത്ത സ്വകാര്യ ആശുപത്രി മേധാവികളുടെ യോഗം തീരുമാനിച്ചു