കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിക്കൊപ്പം 10,000 രൂപകൂടി നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി. യുഡിഎഫ് ആണ് ഇവിടെ അധികാരത്തിലിരിക്കുന്നത് . അദ്ധ്യക്ഷ രജിതാ തങ്കപ്പനെതിരെയാണ് പരാതി. നഗരസഭയിലെ 43 കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടിയോടൊപ്പം പതിനായിരം രൂപകൂടി സമ്മാനമായി നല്‍കുകയായിരുന്നു. എന്നാല്‍ 18 കൗണ്‍സിലര്‍മാര്‍ പണം തിരികെ നല്‍കുകയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയുമായിരുന്നു.
ഓരോ കൗണ്‍സിലറെയും അദ്ധ്യക്ഷയുടെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി പണം രഹസ്യമായി കൈമാറുകയായിരുന്നുവെന്നാണ് വിവരം . നഗരസഭയില്‍ നടക്കുന്ന ക്രമക്കേടുകളുടെ ഭാഗമായുളള പണമാണ് ഇത്തരത്തില്‍ വിതരണം ചെയ്‌തതെന്നാണ് പ്രതിക്ഷത്തിന്റെ ആരോപണം.