അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മതംമാറ്റ വിരുദ്ധ നിയമത്തിലെ ചില വകുപ്പുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മിശ്രവിവാഹവുമായി ബന്ധപ്പെട്ട ചില വകുപ്പുകളാണ് സ്റ്റേ ചെയ്തത്. നിയമത്തിലെ മൂന്ന്, നാല്, നാല് എ- നാല് സി, അഞ്ച്, ആറ്, ആറ് എ വകുപ്പുകളാണ് സ്റ്റേ ചെയ്തത്. ഇടക്കാല ഉത്തരവാണ് ഹൈക്കോടതിയുടെത്.ചീഫ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബിരണ്‍ വൈഷ്ണവ് എന്നിവരടങ്ങിയ ബെഞ്ച് ആണ് വിധി പുറപ്പെടുവിച്ചത്.2021ലെ ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമത്തിലെ ചില വകുപ്പുകളാണ് സ്റ്റേ ചെയ്തത്. വിവാഹത്തിലൂടെയുള്ള നിര്‍ബന്ധിതമോ കബളിപ്പിക്കുന്നതോ ആയ മതംമാറ്റത്തിന് ശിക്ഷ നല്‍കുന്ന നിയമമാണിത്. നിയമത്തിലെ ചില വകുപ്പുകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്ത് ഉലമായെ ഹിന്ദ് ആണ് കഴിഞ്ഞ മാസം ഹരജി നല്‍കിയത്.
ഗുജറാത്തിലെ മതംമാറ്റ വിരുദ്ധ നിയമത്തിലെ വകുപ്പുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി
