കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത കായിക പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ അന്തരിച്ചു. 19/08/21 വ്യാഴാഴ്ച വടകര മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. പി.ടി. ഉഷയുടെ പരിശീലകനായിരുന്നു അദ്ദേഹം.

ദ്രോണാചാര്യ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച പരിശീലകന്മാര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരം ആദ്യമായി ലഭിച്ചത് നമ്പ്യാര്‍ക്കായിരുന്നു.

കായികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി 2021ലാണ് അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →