പെഗാസസ് അന്വേഷണസമിതി; ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: പെഗാസസ് നിരീക്ഷണ വിവാദം അന്വേഷിക്കാന്‍ സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് മദന്‍ ബി. ലോക്കൂറിന്റെ നേതൃത്വത്തില്‍ രണ്ടംഗസമിതി രൂപീകരിച്ച പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി.സമിതിയുടെ നടപടികള്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ച ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പെഗാസസ് നിരീക്ഷണ വിഷയത്തിലെ മറ്റുഹര്‍ജികളോടൊപ്പം ഇതും പരിഗണിക്കുമെന്ന് വ്യക്തമാക്കി. 25 നായിരിക്കും കേസ് പരിഗണിക്കുക.കോടതിയെ വിഷയത്തില്‍ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇത്തരത്തിലൊരു സമിതി രൂപീകരിച്ചത് ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രാഥമിക അഭിപ്രായമെന്നു വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →