കോവിഡ്‌ ഭേദമായവര്‍ ടിബി പരിശോധനക്ക്‌ വിധേയരാവണമെന്ന്‌ കര്‍ണടക

ബെംഗളൂരു : കോവിഡ്‌ ഭേദമായവരും അവരുടെ കുടുംബാംഗങ്ങലും ടി.ബി പരിശോധനക്ക്‌ വിധേയരാവണമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍ . രോഗം ബാധിച്ചവര്‍ സ്വമേധയാ പരിശോധനക്ക്‌ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. വിധാന്‍സൗധില്‍ നടന്ന പ്രത്യേക ടിബി പരിശോധനാ ക്യമ്പില്‍ പങ്കെുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ഓഗസ്‌റ്റ്‌ 16 മുതല്‍ 31 വരെയാണ്‌ ടിബി പരിശോധനാ ക്യാമ്പുകള്‍ നടക്കുന്നത്‌.

കോവിഡ്‌ ഭേദമായവരെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്താനുളള ശ്രമം നടക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ 28 ലക്ഷം പേരാണ്‌ രോഗ മുക്തരായത്‌. കോവിഡും ടിബിയും ശ്വാസകോശങ്ങളെ ബാധിക്കുന്നവയായതിനാലാണ്‌ അതിനെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നതെന്നും അദ്ദേകം പറഞ്ഞു. ആദ്യഘട്ടത്തില്‍ ടിബി കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേതമാക്കാനാവും. ഇതുവരെ കോവിഡ്‌ രോഗം ഭേദമായവരില്‍ 3.9 ശതമാനം പേര്‍ക്കാണ്‌ ടിബി രോഗം കണ്ടെത്തിയത്‌. 2025 ഓടെ ഇന്ത്യയെ ടിബി മുക്തമാക്കാനാണ്‌ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →