നേരിയ ആശ്വാസം; രാജ്യത്ത് പുതിയ 35,178 കൊവിഡ് കേസുകള്‍

രാജ്യത്തെ കൊവിഡ് കണക്കുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 440 പേര്‍ മരിച്ചതോടെ ആകെ മരണസംഖ്യ 4,32,519 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 148 ദിവസത്തിനിടെ രാജ്യത്ത് 3,67,415 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 97.52 ശതമാനമാണ് ആകെ രോഗമുക്തി നേടിയവരുടെ നിരക്ക്. 37169 പേര്‍ക്കാണ് ഇന്നലെ രോഗമുക്തി ലഭിച്ചത്. 3,14,85,923 പേര്‍ ആകെ രോഗമുക്തരായി. 55,05,075 ആളുകള്‍ 17/08/2021 ചൊവ്വാഴ്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 17,97,559 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു.

രാജ്യത്തെ ആകെ കൊവിഡ് കേസുകളില്‍ അന്‍പത് ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →