ഗാനി യുഎസില്‍ അഭയം തേടാന്‍ സാധ്യത

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഗാനി യു.എസില്‍ അഭയംതേടുമെന്ന് സൂചന.അഫ്ഗാനിസ്ഥാനില്‍നിന്നു രക്ഷപ്പെട്ട അഷറഫ് ഗാനി ആദ്യം താജിക്കിസ്ഥാനിലെത്തിയെങ്കിലും അഭയം ലഭിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഒമാനിലേക്കു തിരിച്ചു. ഇനി യുഎസാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം,അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇപ്പോഴും കാബൂളില്‍ തന്നെയുണ്ട്. മുതിര്‍ന്ന നേതാവ് അബ്ദുള്ള അബ്ദുള്ള താലിബാനുമായി സമാധാന ചര്‍ച്ച നടത്താനുള്ള നീക്കത്തിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →