നികുതി പലിശ ഇളവ്; നടൻ സൂര്യയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

ചെന്നൈ: നികുതിയിന്മേൽ ഉള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി 17/08/2021 ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. 2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച് 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് എം . സുബ്രഹ്മണ്യനാണ് ഹർജി തള്ളിയത്.

Read Also: നടന്‍ വിജയ്ക്ക് ഹൈക്കോടതിയുടെ പിഴ ശിക്ഷ

Read Also: നടന്‍ ധനുഷിന് തിരിച്ചടി: ആഡംബരക്കാറിന്റെ നികുതി മണിക്കൂറുകള്‍ക്കുള്ളില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി

നേരത്തെ വിദേശ കാറിന് നികുതി ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച വിജയ്, ധനുഷ് എന്നീ താരങ്ങളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നടൻ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →