ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 25166 കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം. സജീവ കേസുകള്‍ 369846 ആയി കുറഞ്ഞു, രോഗമുക്തി നിരക്ക് 97.51 ശതമാനം ആണ്. ഡെൽറ്റ പ്ലസ് വേരിയന്റുള്ള കേസുകളുടെ എണ്ണം 76 ൽ എത്തിയതായി 16/08/2021 തിങ്കളാഴ്ച പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു.
437 മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത് 432079 പേരാണ്. 1.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
369846 പേർ നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നും 31448754 പേർ ഇത് വരെ രോഗമുക്തി നേടിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 97.51 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്.