തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. 2021 . ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ 2021 സെപ്റ്റംബർ 15 മുതൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ 2022 ജനുവരിയിലാകും നടക്കുക.
2022ല് നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരാണ് വേദിയാകുക. ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് കണ്ണൂരിനെ പാർട്ടി കോൺഗ്രസിനുള്ള വേദിയായി തെരഞ്ഞെടുത്തത്. ഒൻപത് വർഷത്തിന് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് എത്തുന്നത്. നേരത്തെ കോഴിക്കോട് നഗരത്തിൽ വച്ച് ഇരുപതാം സിപിഎം പാർട്ടി കോൺഗ്രസ് ചേർന്നിരുന്നു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സമ്മേളനങ്ങൾ സാധാരണ പോലെ നടത്തുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. കോവിഡ് നിയന്ത്രണം ഉള്ള ചില സ്ഥലങ്ങളിൽ മാത്രം വെർച്ച്വൽ ആയി സമ്മേളനങ്ങൾ നടത്തും

